preloader
For Enquiry
Lord Dhanwanthari Ayurveda Trust

Charitable Trust

Serving our society through free medical camps, awareness programmes and the spiritual propagation of Ayurveda.

10 years of free care

A trust built to serve

Our Trust is established in a way to help and serve our society in many ways. We are regularly conducting free medical camps on all Thursdays for people above 60 years of age and those who are below poverty line for the past 10 years through this Trust. Here in this camp consultation is fully free and also we are providing them with free medicines for one week.

Other Main Aims

What the Trust stands for

ധന്വന്തരി ആയുർവേദ ഭവൻ ട്രസ്റ്റ്

ധന്വന്തരി സേവാ സമിതി

ധന്വന്തരി എന്ന സങ്കൽപം ഭൗതികമായും ആത്മീയമായും ഉള്ള തത്വത്തിൽ പ്രചരിപ്പിക്കുക.

ധന്വന്തരി നമുക്ക് നൽകിയ ആയുർവേദ ശാസ്ത്രത്തിന്റെ വളർച്ചക്കും പ്രചാരണത്തിനും വേണ്ട കാര്യങ്ങൾ ചെയുക.

സൗജന്യ വൈദ്യ ഉപദേശം, വൈദ്യ സഹായം തുടർന്നുള്ള സേവന കർമ്മങ്ങൾ സമൂഹത്തിൽ അർഹരായ ജനങ്ങൾക്ക് നൽകുക.

ആയുർവേദ ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ ആരോഗ്യപരമായ ജീവിതശൈലി പ്രചരിപ്പിക്കുക.

ഔഷധ സസ്യങ്ങളെ നട്ടുവളർത്താനും, അതിന്റെ ഗുണങ്ങളും പ്രയോജനങ്ങളും ജനങ്ങൾക്ക് മനസിലാക്കി കൊടുക്കുക.

ധന്വന്തരിയെ കുറിച്ചും, ആയുർവേദത്തെ കുറിച്ചുമുള്ള സത്രങ്ങൾ, ശാസ്ത്ര ചർച്ച (സെമിനാർ, വർക്ക് ഷോപ്പ്) തുടങ്ങിയവ സംഘടിപ്പിക്കുക.

സമൂഹത്തിലെ പാവപ്പെട്ട ജനങ്ങൾക്ക് വേണ്ടി സൗജന്യ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുക.

ആയുർവേദത്തെ കുറിച്ച് ഗവേഷണാത്മകമായ പഠനങ്ങൾ സംഘടിപ്പിക്കുക.

ജനങ്ങളുടെ ശാരീരികമായും, മാനസികമായും, സാമൂഹ്യപരമായ ജീവിത പ്രശ്നങ്ങളെ കുറിച്ച് മനസിലാക്കി അതിന്റെ ആരോഗ്യകരമായ പ്രശ്നങ്ങളെ കുറിച്ചുള്ള ബോധവത്ക്കരണ പരിപാടികൾ ആസൂത്രണം ചെയ്യുക.

മാസത്തിൽ ഒരു സൗകര്യപ്രദമായ ദിവസം ധന്വന്തരി സേവാ സമിതി അംഗങ്ങൾ ഒത്തുകൂടി സത്സംഗം നടത്തുക. അതിൽ ധന്വന്തരി വന്ദനവും അഷ്ടോത്തര നാമജപവും നടത്തി അതിനു ശേഷം ചെറിയ പ്രഭാഷണം. തുടർന്ന് സംശയ ദൂരീകരണം. ആരോഗ്യത്തെ കുറിച്ചുള്ള അവബോധം ഉണ്ടാക്കൽ.

സത്സംഗത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും എല്ലാ വിധത്തിലുള്ള സംശയങ്ങൾ ചോദിക്കുകയോ എഴുതി നല്കുകയോ ചെയ്യുന്നതാണ്.

ധന്വന്തരി സേവാ സമിതി

ആയുർവേദത്തെ ഭൂമിയിൽ ഉദ്ധരിച്ച ധന്വന്തരിയുടെ സമകാലീന സങ്കൽപം എല്ലാ വിഭാഗം ജനങ്ങൾക്കും ഉപകാരപ്രദമാണ്. ഔഷധ സേവക്കൊപ്പം പഥ്യമായ ഒരു ജീവതശൈലി, രോഗശമനത്തിന് അത്യാവശ്യമാണ്. ധന്വന്തരി ഭഗവാൻ ഉപദേശിച്ച ആയുർവേദം ഒരു വ്രതനിഷ്ഠയുടെ ജീവിത ശൈലിയാണ് ഉപദേശിക്കുന്നത്. ആ ജീവിത ശൈലി പിന്തുടർന്നാൽ ഇന്നത്തെ പ്രധാന ആരോഗ്യ പ്രശ്‌നമായ ജീവിതശൈലി രോഗങ്ങൾ അകറ്റി നിർത്താം.

മഹാവിഷ്ണുവിന്റെ 12-മത്തെ അവതാരമാണ് ധന്വന്തരി. ധന്വന്തരി ഭക്തന്മാർക്ക് ധന്വന്തരി സ്തുതി, ധന്വന്തരി ഉപാസന, ധന്വന്തരി പൂജ എന്നിവയെല്ലാം സർവ്വ പാപവിനാശകരമാണ്. അത് മനസ്സിന് ബലവും, ശരീരത്തിന് ഊർജവും നൽകുന്നതാണ്. ധന്വന്തരി ഭഗവാനെ കുറിച്ചുള്ള സങ്കൽപം ആത്മീയമായും, ഭൗതികമായും മനസ്സിലാക്കി, ഭഗവാൻ അരുളി ചെയ്ത സനാതന ജീവിത ശൈലി പ്രാവർത്തികമാക്കിയാൽ യാതൊരു വിധത്തിലുള്ള ആധിവ്യാധികളും ബാധിക്കുന്നതല്ല. ധന്വന്തരി ഭക്തന്മാർക്ക് ജീവിതത്തിൽ സർവ്വ ഐശ്വര്യങ്ങളും ലഭിക്കുകയും ചെയ്യും.

പരിപാടികൾ

ധന്വന്തരി എന്ന സങ്കൽപം ഭൗതികമായും ആത്മീയമായും ഉള്ള തത്വത്തിൽ പ്രചരിപ്പിക്കുക.

ജനങ്ങളുടെ ശാരീരികമായും, മാനസികമായും, സാമൂഹ്യപരമായ ജീവിത പ്രശ്നങ്ങളെ കുറിച്ച് മനസ്സിലാക്കുക.

ആരോഗ്യത്തെ കുറിച്ചുള്ള അവബോധം ഉണ്ടാക്കൽ.

മാസത്തിൽ ഒരു സൗകര്യപ്രദമായ ദിവസം ധന്വന്തരി സേവാ സമിതി അംഗങ്ങൾ ഒത്തുകൂടി സത്സംഗം നടത്തുക. അതിൽ ധന്വന്തരി വന്ദനവും അഷ്ടോത്തര നാമജപവും നടത്തി, അതിനു ശേഷം ചെറിയ പ്രഭാഷണം. തുടർന്ന് സംശയ ദൂരീകരണം.

സത്സംഗത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും എല്ലാ വിധത്തിലുള്ള സംശയങ്ങൾ ചോദിക്കുകയോ എഴുതി നല്കുകയോ ചെയ്യുന്നതാണ്. അതിനായി കൊണ്ട് നടത്തുന്ന സത്സംഗത്തിൽ എല്ലാവർക്കും സ്വാഗതം.

സ്ഥലം: ധന്വന്തരി ആയുർവേദ ഭവൻ, പട്ടാമ്പി റോഡ്,

‘‘ഓം നമോ ധന്വന്തരേ സര്‍വ്വരോഗ വിനാശന
നിത്യം ദേവ നമോസ്തുതേ നാരായണ ഭജാമ്യഹം ’’

ധന്വന്തരി പ്രാർഥനയോടെ
ഡോ സി.എം ശ്രീകൃഷ്ണൻ,
ധന്വന്തരി ആയുർവേദ ഭവൻ
പട്ടാമ്പി റോഡ്, നെല്ലുവായ്

Phone: +91 04885-265586, 255641, +91 988 6341 219

The entrance archway at Dhanwanthari Ayurveda Bhavan

Ashtanga Hridaya Adhyayana Sangham

‘AHAS’ is a consortium of ayurvedic doctors and students. It involves group discussions on ashtanga hridaya, an authentic ayurvedic text. Ashtanga hridaya is an ayurvedic treatise having nearly 5000 slokas. Each sloka is discussed and critically analysed to understand the exact meaning of the lines with its clinical application during the gathering.


“

AHAS MOTTO - "अयु:कामायमानेन धर्मार्थासुखसाधनम आयुर्वेदोपदेशेषु विधेय: परमादर:"

During AHAS gathering not only slokas but also any relevant scientific matters are also discussed. Even doubts of the students are clarified and also motivated here. Dr.C M Sreekrishnan is the main person behind this group.

Time

Every second Sunday of the month,
evening 3 PM.

Dress Code

Traditional Ayurvedic dress —
Males: Dhothi and Kurtha.
Females: Set Mundu or Saree.

How to Join
  • Open to anybody
  • No fee
  • Be active in discussions
  • Try to attend all AHAS gatherings
Address for Communication

Dhanwanthari Ayurveda Bhavan (Pvt.) Ltd. Nelluvai PO. (Erumapetty Via), Thrissur – 680 584 · Phone: +91 4885 265586, 265641

Download Application Form